ഗോഹട്ടി: ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 3500ല്‍ അധികം പേജ് വരുന്ന കുറ്റപത്രമാണ് ഗുവാഹത്തിയിലെ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
ആറ് വാഹനങ്ങളിലായി എത്തിയ സംഘം നാല് ട്രങ്കുകളിലായാണ് കുറ്റപത്രം കൊണ്ടുവന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സിംഗപ്പുരില്‍വച്ച് ഗായകന് സുബീന്‍ ഗാര്‍ഗ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
സുബീന്‍ ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സ്പെഷല്‍ ഡിജിപി എം.പി. ഗുപ്തയുടെ നേതൃത്വത്തില്‍ എസ്ഐടി ആസം സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു.